NOTIFICATIONS

INFORMATION TO PUBLIC - VACCINATION

ബഹു.കേരള ഹൈക്കോടതിയുടെ WP(C) NO.11312/2021 (R) Dtd:03.06.2021 ഉത്തരവനുസരിച്ച് കേരളത്തിലുടനീളം ഉറ്റവരുടെയും ഉടയവരുടെയും അവലംബമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ആശുപത്രിയിൽ പോകുവാൻ കഴിയാത്ത മുതിർന്ന പൌരന്മാർക്ക് അവരുടെ വീടുകളിലെത്തി കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിൻറെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ മേൽപറഞ്ഞ പ്രകാരമുള്ള  മുതിർന്ന പൌരന്മാരുടെ ലിസ്റ്റ് ജനമൈത്രി ബീറ്റ് ഓഫീസർമാർ ശേഖരിച്ചുവരുന്നു. ആയതിൽ പേരു ചേർക്കാൻ  മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ മ്യൂസിയം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരുമായി ബന്ധപ്പെടുക