NOTIFICATIONS

Student Police Cadet

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി :

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.

spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പ് അപേക്ഷകള്‍ ലഭിക്കണം. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിലേക്ക് അധികൃതർ നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വെബ്സൈറ്റില്‍ (studentpolicecadet.org) നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയോ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും ശേഖരിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, മ്യൂസിയം പോലീസ് സ്റ്റേഷൻ CRO ശ്രീ.ഷാജഹാനെയോ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ.ബിജുവിനെയോ ഫോൺ മുഖാന്തിരം അറിയിച്ചാൽ അപേക്ഷ ഫോം സ്കൂളിൽ എത്തിക്കുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് അതത് പോലീസ് സ്റ്റേഷനിലും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസിലും നേരിട്ടോ ഇ-മെയില്‍ മുഖേനയോ നല്‍കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് എസ്.പി.സി ഡയറക്ടറേറ്റിലെ 0471-2452655 എന്ന നമ്പറിൽ വിളിക്കാം.