NOTIFICATIONS
Information
കോവിഡ്-പ്രതിരോധനത്തിനായി ഉപയോഗിക്കുന്ന മാസ്കുകള്‍ ഉപയോഗശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും ഉക്ഷേിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതി മലിനീകരണത്തിനും സാംക്രമിക രോഗങ്ങള്‍ക്കും കാരണമായേക്കാം. നിലവില്‍ ഉപയോഗിക്കുന്ന മാസ്കുകളില്‍ ഭൂരിഭാഗവും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയല്ല. .
ഉപയോഗിച്ച മാസ്കുകള്‍ കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിലിയിട്ട് അണുവിമുക്തമാക്കിയശേഷം കുഴിച്ചുമൂടുകയോ ചെയ്യണം. പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ ആറു മണിക്കൂര്‍ നേരം ഉപയോഗിച്ചതിന് ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും വീണ്ടും ഉപയോഗിക്കാം.