GOOD WORKS

കൊല്ലം സിറ്റിയിൽ വീണ്ടും ലഹരി വേട്ട - എം.ഡി.എം.എയുമായി യുവാവ് ഓച്ചിറയിൽ പിടിയിൽ

കൊല്ലം സിറ്റിയിൽ ഓച്ചിറയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കൊല്ലം സിറ്റി ഡാൻസാഫും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ വരവിള കൊല്ലന്റഴികത്ത് കിഴക്കതിൽ നാസർ മകൻ അൽ അമീൻ (22) എം.ഡി.എം.എയുമായി പിടിയിലായത്. നിരന്തരം ബാംഗ്ലൂർ സന്ദർശിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം മടങ്ങി വന്ന് ഓച്ചിറയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 11.92 ഗ്രാം എം.ഡി.എം.എയും ഗഞ്ചാവും പോലീസ് പിടികൂടി. ഇയാളുടെ നിരന്തര ബാംഗ്ലൂർ സന്ദർശനത്തെ സംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ സിറ്റി പോലീസ് മയക്ക്മരുന്ന് വിരുദ്ധ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഓച്ചിറയിലെത്തിയ ഇയാളെ ഡാൻസാഫ് ടീമും ഓച്ചിറ പോലീസുമടങ്ങിയ സംഘമാണ് പിടികൂടിയത്. സിറ്റി പോലീസ് ആന്റി നർക്കോട്ടിക്ക് എ.സി.പി സോണി ഉമ്മൻ കോശി, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ. അശോക കുമാർ, ഓച്ചിറ ഇൻസ്‌പെക്ടർ പി. വിനോദ്, എസ്.ഐ മാരായ ആർ. ജയകുമാർ, നിയാസ്, എ.എസ്.ഐ സന്തോഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ ബൈജൂ പി ജെറോ, സജു, സീനു, മനു, രിപു, രതീഷ്. ലിനു ലാലൻ എന്നിവരടങ്ങിയ സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.