GOOD WORKS

നന്മ വണ്ടി പ്രവർത്തകരെ ആദരിച്ചു

ഓച്ചിറ : രണ്ടാം ലോക്ക് ഡൗൺ കാലത്ത് ഓച്ചിറ പോലീസിനെ സഹായിച്ച സന്നദ്ധ പ്രവർത്തകരായ കോവിഡ് പോരാളികൾക്ക് 40 ദിവസം തുടർച്ചയായ പ്രഭാത ഭക്ഷണ വിതരണം ചെയ്ത നന്മ വണ്ടി പ്രവർത്തകരെ ആദരിച്ചു. ദിവസവും പുതിയകാവ് നെഞ്ചുരോഗ ആശുപത്രയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടാതെ ഓച്ചിറ ബസ്റ്റാൻഡ് പരിസരത്തും തമ്പടിച്ച താമസിക്കുന്നവർ ഉൾപ്പെടെ 75ഓളം പേർക്ക് ഭക്ഷണം നൽകുന്ന സംഘടനയാണ് നന്മ വണ്ടി. ഓച്ചിറ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.എച്ച്.ഓ ജയപ്രകാശിൽ നിന്ന് നന്മ വണ്ടി പ്രവർത്തകരായ ബിജു മുഹമ്മദ്, തൊടിയൂർ സന്തോഷ്, ഹാരിസ് ഹരി, അബ്ദുൽ ഷുക്കൂർ എന്നിവർ ആദരവ് ഏറ്റുവാങ്ങി