GOOD WORKS
കാപ്പാ ചുമത്തി സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി സഞ്ചലന നിയന്ത്രണം
ഏർപ്പെടുത്തി. കൊല്ലം താലൂക്കിൽ, കോട്ടപ്പുറം വില്ലേജിൽ മാടൻ മുള്ളനഴികം
വീട്ടിൽ നിസാമുദ്ദിൻ മകൻ പട്ടി നിഷാദ് എന്ന് അറിയപ്പെടുന്ന നിഷാദ്(34) നെയാണ്
സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. തിരുവനന്തപുരം റേഞ്ച് ഡി.എെ.ജി ആർ.
നിശാന്തിനി എെ.പി.എസ് ആണ് ഇയാൾക്ക് ആറ് മാസത്തേക്ക് സഞ്ചലന നിയന്ത്രണം
ഏർപ്പെടുത്തിയത്. ഇൗ കാലയളവിൽ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങളോ
ഒഴികെയുള്ള ഒാരോ ആഴ്ചയിലേയും സഞ്ചലന വിവരങ്ങൾ പരവൂർ സ്റ്റേഷൻ ഹൗസ് ഒാഫീസറെ
അറിയിച്ചിരിക്കേണ്ടതാണ്. ഇയാൾക്കെതിരെ വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റത്തിനും,
അതിക്രമത്തിനും, മോഷണത്തിനും, നരഹത്യാശ്രമത്തിനും കൊല്ലം പരവൂർ സ്റ്റേഷനിൽ കേസുകൾ
നിലവിലുണ്ട്. 2010 മുതൽ സ്ഥിരമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന ഇയാളെ
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിപ്പിക്കുന്നതിനാണ് ഇപ്പോൾ
സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ
നേതൃത്വത്തിൽ പരവൂർ ഇൻസ്പെക്ടർ നിസാർ എ യുടെ മേൽനോട്ടത്തിലാണ് കാപ്പാ
നടപടികൾ പൂർത്തിയാക്കിയത്. സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാൾ യാത്ര
ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0474-2742072, എന്നീ
നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ്
എെ.പി.എസ് അറിയിച്ചു.