GOOD WORKS
ക്ഷേത്രവഞ്ചി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. പാരിപ്പളളി കുളത്തൂര്‍കോണം ചരുവിള വീട്ടില്‍ ശ്രീധരന്‍പിളള മകന്‍ രാധാകൃഷ്ണപിളള (55) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാള്‍ പുത്തന്‍കുളം പ്ലാവിള ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയും ക്ഷേത്രത്തിലെ ഗണപതിയുടെ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വഞ്ചികുടവും ഇയാള്‍ മോഷ്ടിച്ച് കൊണ്ട് പോകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടയാളുടെ രൂപം മുമ്പ് കൂനയിലുളള ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ വ്യക്തിയുമായി സാദൃശ്യമുളളതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മോഷണം പോയ ക്ഷേത്രകുടം ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ക്ഷേത്രവഞ്ചിയില്‍ നിന്നും 9000/- രൂപ അപഹരിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എ.എസ്.ഐ രമേഷ്, സാജു സിപിഒ മാരായ സായിറാം, ജയപ്രകാശ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.