GOOD WORKS

കാര്‍ യാത്രക്കാരനായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ ആക്രമിച്ച മൂന്നംഗ സംഘം പോലീസ് പിടിയിലായി

കാര്‍ യാത്രക്കാരനായ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടറെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. ഭൂതക്കുളം പുത്തംകുളം സ്വദേശികളായ എ.എം നിവാസില്‍ അശോകന്‍ മകന്‍ മനു (33), രാമമംഗലം വീട്ടില്‍ ത്യാഗരാജന്‍ മകന്‍ പ്രദീഷ് (30), കാര്‍ത്തിക വീട്ടില്‍ രാഘവന്‍ മകന്‍ രാജേഷ് (30) എന്നിവരാണ് പാരിപ്പളളി പോലീസിന്‍റെ പിടിയിലായത്. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറായ പരവൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്. ചിറക്കരയുളള ബന്ധുവീട് സന്ദര്‍ശിച്ച് കാറില്‍ മടങ്ങവേയാണ് ആക്രമിക്കപ്പെട്ടത്. ചിറക്കര ഹൈസ്ക്കൂള്‍ ജംഗ്ഷന് സമീപം വച്ച് കാറില്‍ വന്ന മൂന്നംഗ സംഘത്തിന് സൈഡ് നല്‍കിയില്ലയെന്ന് ആരോപിച്ചാണ് ഇവര്‍ ആക്രമിച്ചത്. കാര്‍ തടഞ്ഞ് നിര്‍ത്തിയ ഇവര്‍ ഇന്‍സ്പെക്ടറെ ചവിട്ടി നിലത്തിട്ട് കല്ല് കൊണ്ട് മുഖത്ത് ഇടിക്കുകയും കഴുത്തിന് കുത്തി പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പാരിപ്പളളി പോലീസ് എത്തി പരിക്കേറ്റ ഇന്‍സ്പെകടറെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി..

പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്.ഐ അനുരൂപ.എ, എ.എസ്.ഐമാരായ ഷാജഹാന്‍, നന്ദന്‍, സി.പി.ഒ മാരായ അനില്‍, അനൂപ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.