GOOD WORKS

പതിമൂന്നുകാരനോട് ലൈംഗിക അതിക്രമം: മധ്യവയസ്‌കൻ പോക്‌സോ പ്രകാരം പോലീസ് പിടിയിൽ

പതിമൂന്നുകാരനോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം പാരിപ്പളളി പോലീസ് പിടികൂടി. കല്ലുവാതുക്കൽ സെറ്റിൽമെന്റ് കോളനി മനോജ് വില്ലാസത്തിൽ സഹദേവൻ മകൻ മനോഹരൻ (55) ആണ് പോലീസ് പിടിയിലായത്.

2020 ജൂൺ മാസത്തിൽ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി ഇയാൾ വീട്ടിൽ കയറി പ്രായ പൂർത്തിയാകാത്ത പതിമൂന്നുകാരനോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പഠനത്തിൽ നിന്ന് ഏറെ പിന്നിലോട്ട് പോയ വിദ്യാർത്ഥിക്ക് കൗൺസിലിംങ്ങ് നൽകിയത് വഴിയാണ് സംഭവം അറിയുന്നത്. പാരിപ്പളളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഉടനടി കണ്ടെത്തി പിടികൂടുകയായിരുന്നു.

പാരിപ്പളളി പോലീസ് ഇൻസ്‌പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സുരേഷ്‌കുമാർ, സാബുലാൽ, ജി.എ.എസ്.ഐ പ്രകാശ് എസ്.സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.