GOOD WORKS

പാരിതോഷികം പ്രഖ്യാപിച്ച് കൊല്ലം സിറ്റി പോലീസ്

ലഹരി മാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പോലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ലഹരി മാഫിയകളെ വേരോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ലഹരി വ്യാപാരമോ വിതരണമോ നടത്തുന്ന വ്യക്തികളെ പറ്റി വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികങ്ങള്‍ നല്‍കുന്നതാണ്. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന ലഹരി വസ്തുവിന്റെ അളവിന് ആനുപാതികമായിട്ടായിരിക്കും പാരിതോഷികം നല്‍കുന്നതെന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു. ഡാന്‍സാഫ് (9497980220),  ഫോണ്‍ കോളിലുടെയോ വാട്‌സാപ്പ് സന്ദേശമായോ രഹസ്യവിവരങ്ങള്‍ കൈമാറാവുന്നതാണ്. വിവരങ്ങള്‍ കൈമാറുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.