GOOD WORKS

GOOD WORK

വ്യാജ മദ്യത്തിനെതിരെ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ

2020 ലോകത്തുടനീളം കോവിഡ്-19 വ്യാപനമുണ്ടായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ ലോക്ക് ഡൌണിനെ തുടർന്ന് വിദേശമദ്യശാലകളും മറ്റും അടച്ച സാഹചര്യത്തിൽ കോഴിക്കോട് റൂറൽ ജില്ലയിലും വ്യാജ മദ്യത്തിനെതിരെയുള്ള പോലീസ് നടപടികൾ ശക്തമാക്കാനുള്ള തീരുമാനം പോലീസ് അധികാരികൾ കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനും പ്രസ്തുത പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ളതാണ്. വ്യാജമദ്യ നിർമ്മാണത്തിനും ഉപയോഗത്തിനും ഏറെ സാധ്യതയുള്ള കാടുകളും പുഴകളും നിറഞ്ഞതും വിജനമായ സ്ഥലങ്ങൾ ഏറെയുള്ളതുമായ സ്റ്റേഷൻ പരിധിയിൽ വ്യാജമദ്യം കണ്ടെത്തുന്നതിനുള്ള പോലീസ് പ്രവർത്തനങ്ങൾ ഏറെ ശ്രമകരവും ദുഷ്കരവും ആയിരുന്നു. എന്നിരുന്നാലും പെരുവണ്ണാമൂഴി പോലീസിന്റെ സത്യസന്ധവും കാര്യക്ഷമവുമായ പ്രവർത്തനഫലമായി വ്യാജമദ്യനിർമ്മാണത്തിനെതിരെ നിരന്തരമായി പ്രസ്തുതമേഖലകളിൽ റെയ്ഡുകൾ നടത്തുകയും, ആയതിന്റെ ഫലമായി 2020 കാലഘട്ടത്തിൽ 32ഓളം കേസ്സുകളും 2021 ൽ മെയ് മാസം വരെ  11 കേസ്സുകളും  രജിസ്റ്റർ ചെയ്യുകയുണ്ടായി. ആയതുമൂലം പ്രസ്തുത പ്രദേശങ്ങളിലെ വ്യാജമദ്യനിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും കടുത്ത വെല്ലുവിളി ഉയർത്താനും, പ്രദേശത്തെ സ്വൈര്യ  ജീവിതത്തിന് മുതൽക്കൂട്ടാവാനും സാധിച്ചിട്ടുള്ളതാണ്. കൂടാതെ ജനമൈത്രി പോലീസിന്റെയും    പൊതുജനങ്ങളുടെയും  സഹകരണത്തോടെ പ്രസ്തുത പ്രദേശങ്ങളിൽ നടത്തിയ മദ്യവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രദേശവാസികളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ളതുമാണ്.