NOTIFICATIONS
Information
ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്. ക്രെഡിറ്റ് കർഡുകളുടെ പിൻവശത്തുള്ള ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുകൾ സ്‌പൂഫ് ചെയ്‌ത് കസ്റ്റമർ കെയറിൽ നിന്ന് എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ്. നിങ്ങൾക്ക് ഫോൺ കോൾ വരുന്നത് ക്രെഡിറ്റ് കാർഡിൻ്റെ പിൻവശത്തു നൽകിയിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ നിന്നു തന്നെയായിരിക്കും. കാർഡ് വിവരങ്ങളും OTP യും നൽകിയാൽ പണം നഷ്ടമാകും. സാങ്കേതിക പരിജ്ഞാനമുള്ളവർ മുതൽ സാധാരണക്കാർ വരെ ഇരയാകാവുന്ന ഇത്തരം ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക. ധനകാര്യ സ്ഥാപനങ്ങളോ സർക്കാർ സ്ഥാപനങ്ങളോ ബാങ്കുകളോ ഒരിക്കലും OTP നൽകാനോ വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ നിങ്ങളോട് ആവശ്യപ്പെടില്ല. ഫോൺ മുഖാന്തിരം അപരിചിതരുമായി OTP ഷെയർ ചെയ്‌തുള്ള ഇത്തരം ഇടപാടുകൾ ഒഴിവാക്കി ബാങ്കുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ടോ https://cyber crime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാവുന്നതാണ്.
Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s