NOTIFICATIONS

Message

പാഴ്‌സൽ സർവ്വീസ് ദാതാക്കളുടെ വെബ്സൈറ്റുകൾ ഓൺലൈനിൽ തിരഞ്ഞ് അവരുടെ സേവനം നേടുമ്പോൾ ശ്രദ്ധിക്കുക. ഓൺലൈൻ ഡെലിവറി തട്ടിപ്പുകൾ ഇപ്പോൾ കൂടി വരികയാണ്.

ഇത്തരം തട്ടിപ്പുകാർ ഇമെയിൽ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസ്സേജ് വഴി വ്യാജ ഡെലിവറി അറിയിപ്പുകളും ലിങ്കുകളും അയക്കുന്നു ,  ഇത് വ്യാജ വെബ്സൈറ്റുകളിലേയ്ക്കാണ് നിങ്ങളെ നയിക്കുന്നത്. അപ്രതീക്ഷിത അറിയിപ്പുകളും ലിങ്കുകളും വിശ്വസിക്കരുത്. വ്യാപാര സ്ഥാപനങ്ങൾ/ ഡെലിവറി സർവീസ് / ഓൺലൈൻ പർചേസിങ്ങ് പ്ളാറ്റ്ഫോംസ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന നിങ്ങൾക്ക് ലഭിച്ച അറിയിപ്പ് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക.
www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.