GOOD WORKS

COASTAL POLICE RESCUED MANY FISHERMEN

11-05-21 തീയതി 11.00 മണിയോടെ തലശ്ശേരി തലായി ഹാര്‍ബറില്‍ നിന്നും ആഷിഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബദരിയ (Reg. No. IND KL 08 MO 2536) എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ 1) സുരന്‍, വഃ 59/21, തമിഴ് നാട്, 2) അരുണ്‍ ആന്‍ഡ്രൂസ്, വഃ 35/21, തിരുവനന്തപുരം, 3) സ്റ്റീഫന്‍ ഫ്രാന്‍സിസ്, വഃ 58/21, തിരുവനന്തപുരം എന്നീ 3 മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടതായുള്ള വിവരം 09.00 മണിയോടെ സ്റ്റേഷനില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലും, JOC യിലും,  മറ്റും അറിയച്ചതിനെ ത്തുടര്‍ന്ന് 14-05-21 തീയതി 22.30 മണിയോടെ മേല്‍ 3 മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സ്ഥലത്തെത്തി രക്ഷപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ കടല്രാക്രമണ ഭീഷണിയെത്തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലെ  തലായി പരിമഠം, പെട്ടിപ്പാലം ന്യൂ മാഹി, മാക്കൂട്ടം എന്നീ സ്ഥലങ്ങളിലെ പള്ളിപ്പരമ്പത്ത് സലിം, ആവിക്കല്‍ ഹരീന്ദ്രന്‍, സരോജിനി, പ്രസ്സ് വളപ്പില്‍ സാദിക്ക് , കരിമ്പില്‍ വ്യാസന്‍ എന്നിവരെ ബന്ധു വീടുകളിലേക്കും, പരിമഠം ബീച്ചിലെ  നാല് കുടുംബങ്ങളെ പുന്നോല്‍ മാപ്പിള സ്കൂളിലും  മൂന്ന്  കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും, പെട്ടിപ്പാലം കോളനിയിലെ 24 കുടുംബങ്ങളെ സൈദാര്‍പള്ളി മുബാറക് ഹൈസ്കൂളിലേക്കും മാറ്റിപാര്‍പ്പിച്ചിട്ടുള്ളതുമാണ്.