GOOD WORKS
പരസ്യ മദ്യപാനം ചോദ്യം ചെയ്യ്തതിലുള്ള വിരോധം: മധ്യവയസ്‌ക്കനെ ആക്രമിച്ച പ്രതികൾ പിടിയിൽ
പരസ്യമായി സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ മധ്യവയസ്‌ക്കനായ ആളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ ചാത്തൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. ആദിച്ചനല്ലൂർ, പ്ലാക്കാട്, മുണ്ടപ്പുഴ തെക്കതിൽ അലിയാര് കുഞ്ഞ് മകൻ ഷിഹാബുദീൻ (51), ആദിച്ചനല്ലൂർ, പ്ലാക്കാട്, സുബിത ഭവനിൽ തങ്കപ്പൻ മകൻ മുരുകൻ(56) എന്നിവരാണ് പോലീസ് പിടിയിൽ ആയത്. താഴം വടക്ക് മാവിലഴികം വീ'ിൽ അബ്ദുൾ ഖാദർ മകൻ താഹക്കാണ് മർദ്ദനം ഏറ്റത്. 30.8.2022 രാത്രി 09.00 മണിയോടെ ഇത്തിക്കര ബസ് സ്‌റ്റോപ്പിന് പുറക് വശത്ത് പരസ്യമായി മദ്യപിച്ച് കൊണ്ടിരിക്കുകയായിരുന്ന പ്രതികളോട് ഇവിടിരുന്ന് മദ്യപിക്കരുതെന്ന് താഹ പറഞ്ഞിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ താഹയെ ആക്രമിച്ചത്. പ്രതികൾ ചീത്ത വിളിച്ച് കൊണ്ട് വലത് കാൽ മുട്ട് മടക്കി താഹയെ കുനിച്ച് നിർത്തി നെഞ്ചത്തിടിക്കുകയും ഇടി കൊണ്ട് തറയിൽ വീണപ്പോൾ തറയിലിട്ട് നെഞ്ചത്തും വാരിയെല്ലിനും മറ്റും ചവിട്ടുകയും കമ്പ് എടുത്ത് തലയിൽ അടിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. തലയിൽ അടി കൊള്ളാതെ ഒഴിഞ്ഞ് മാറിയെങ്കിലും അടി നെഞ്ചത്ത് കൊണ്ട് താഹയുടെ വാരിയെല്ലിന് പൊട്ടലും ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ചാത്തൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തൂർ ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശ വി രേഖ, സുരേഷ് കുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഓ ദിനേശ് കുമാർ, സി.പി.ഓ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.