GOOD WORKS
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ പോലീസ് പിടിയിലായി
യുവാവിനെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. മീനാട് തൊടിയില്‍ വീട്ടില്‍ രാജൂ മകന്‍ പ്രവീണ്‍ (27), മീനാട് കല്ലുവിള വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ അരുണ്‍ (27), മീനാട് അന്‍ഷാദ് മന്‍സിലില്‍ സലാഹുദ്ദീന്‍ മകന്‍ അന്‍ഷാദ് (30), കാരംകോട് കല്ലുവിള വീട്ടില്‍ അരവിന്ദന്‍ മകന്‍ അജില്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 2ന് രാത്രി മീനാട് താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്ത് എന്ന യുവാവും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. പ്രതികളുടെ സംഘത്തിലെ ഷാഫി എന്നയാള്‍ക്കെതിരെ ശരത്ത് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്തിനെ ആക്രമിച്ചത്. വിളക്ക് കാല്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച ശരത്തിന്‍റെ സുഹൃത്തിനേയും സംഘം ആക്രമിച്ചു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ ആശാ വി രേഖ, എ.എസ്സ്.ഐമാരായ അനില്‍കുമാര്‍, നിസാമുദ്ദീന്‍ സിപിഒ മാരായ സുനില്‍, ദിനേഷ്, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.