GOOD WORKS

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍

പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയില്‍.  പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനത്തില്‍ മോഹനന്‍ മകന്‍ കണ്ണന്‍(21) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. പാരിപ്പള്ളി രേവതി തിയേറ്ററിലെ ജീവനക്കാരനായ പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതേത്തുടര്‍ന്നുളള മനോവിഷമത്താല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ചാത്താന്നൂര്‍ പോലീസ് അസ്വഭവിക മരണത്തിന് കേസ് രജിസ്റ്റിര്‍ ചെയ്ത് നടത്തിയ അനേഷണത്തിലാണ് പ്രതി പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയത് അറിയുന്നത്. ചാത്തന്നൂര്‍ എസിപി ഗോപകുമറിന്‍റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ശിവകുമാര്‍ എസ്.ഐ ആശാ വി രേഖ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.