GOOD WORKS

വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ കള്ളൻ പോലീസ് പിടിയിൽ

വീട് കുത്തിത്തുറന്ന് നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ കള്ളൻ സിറ്റി

പോലീസിന്റെ പിടിയിലായി. വർക്കല മേലെവെട്ടൂർ ചേരിയിൽ പുതുവൽ പുത്തൻ

വീട്ടിൽ രജേന്ദ്രൻ മകൻ വിഷ്ണു(30) ആണ് ചാത്തന്നൂർ പോലീസിന്റെയും

സിറ്റി സ്പഷ്യൽ സ്‌ക്വാഡിന്റെയും സംയുക്ത അന്വേഷണത്തിൽ പിടിയിലായത്.

19.03.2022-ാം തീയതി രാത്രിയിൽ ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം ബാബു രജേന്ദ്രപ്രസാദിന്റെ വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് നിരവധി മോഷണ കേസുകൾ നടത്തിയ

വിഷ്ണു പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ

കൊല്ലത്തും സമീപ ജില്ലയിലും അടുത്തകാലത്ത് നടന്ന നിരവധി മോഷണ കേസു

കൾക്ക് തെളിവായിട്ടുണ്ട്. രണ്ട് മാസം മുമ്പ് കൊല്ലം തങ്കശ്ശേരിയിൽ

വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി അലമാരയിൽ സുക്ഷിച്ചിരുന്ന 35000

രൂപ മോഷ്ടിച്ചതും, കൊട്ടാരക്കര വാളകം മേഴ്‌സി ആശുപത്രിക്കു സമീപ

മുള്ള വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിക്കുകയും ഇതേ വാഹനം ഉപയോഗിച്ച്

എഴുകോണിൽ എത്തി ഒരു വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും ഡിജിറ്റൽ

ക്യാമറയും ലാപ്പ്‌ടോപ്പും മോഷ്ടിക്കുകയും, കഴിഞ്ഞ മാസം വർക്കലയിൽ

ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ടിക്കുകയും തുടർന്ന് ആറ്റിങ്ങൽ അവനവൻ ചേരിയിലെത്തി ഒരു

വീട്ടിൽ മോഷണ ശ്രമം നടത്തുകയും ഈ മാസം ആലപ്പുഴ

ചെട്ടികുളങ്ങരയിൽ ഒരു വീട്ടിൽ മോഷണ ശ്രമം നടത്തിയതായും ഇയാൾ

സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയ മൊബൈൽ ഫോണുകൾ ചാത്തന്നൂർ

പോലീസിന്റെ നേതൃത്ത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളായ

മറ്റ് കള്ളന്മാരെ കുറിച്ച് അന്വഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം

സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് നു കിട്ടിയ രഹസ്യ

വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ

നിർദ്ദേശാനുസരണം ചാത്തന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ ന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ആർ ജയകുമാർ, ആശാ.വി.രേഖ എ.എസ്.ഐ

മാരായ ബൈജു ജെറോം, ബിജു, എസ്.സി.പി.ഓ മാരായ സജു, സീനു,

മനു, രിപു, രതിഷ്, സി.പി.ഒ മാരായ ദിനേഷ്, അനിൽകുമാർ, സുനിൽകു

മാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ

ക്കിയ പ്രതിയെ റിമാന്റ് ചെയ്തു