GOOD WORKS

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവതി പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത യുവതി പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുരേന്ദ്രൻ മകൾ സുഗന്ധി(29) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ 80000 രൂപ കൈപ്പറ്റിയിരുന്നു. സംശയം തേന്നിയ സ്ഥാപനമുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ചവറ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ യുവതി പിടിയിലാവുകയായിരുന്നു.  തട്ടിപ്പിന് ശേഷം ഒളിച്ചു കഴിയവേയാണ് ചവറ പോലീസിന്റെ പിടിയിലാകുന്നത്.  സമാന രീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം ചവറ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി.വിപിൻകുമാറിന്റ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എ.എസ്.ഐ അബ്ദുൾ റൗഫ്, എസ്.സിപിഒ മാരായ രഞ്ജിത്ത്, രാജേഷ്, സിപിഒ രാഖി എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്.