GOOD WORKS
ആട്ടോറിക്ഷയും ഷെഡും തീവച്ച് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനോട് ചേര്‍ന്നുളള വിറക് സൂക്ഷിക്കുന്ന ഷെഡും ആട്ടോറിക്ഷയും തീവച്ച് നശിപ്പിച്ച സ്ഥലവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ മേനാമ്പളളി കിനാരിവിളയില്‍ രഘുനാഥന്‍പിളള മകന്‍ അഖില്‍നാഥ് (വിഷ്ണു, 27) ആണ് പോലീസ് പിടിയിലായത്. അംബുജാക്ഷന്‍റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തി പ്രതി പണം വാങ്ങിക്കുമായിരുന്നു. പണം കൈവശമില്ലാതിരുന്നതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിന്‍റെ വിരോധത്തിലാണ് അംബുജാക്ഷന്‍റെ ആട്ടോറിക്ഷയ്ക്ക് തീവച്ചത്. തീ സമീപത്തെ വിറക് വച്ചിരുന്ന ഷെഡിലേക്കും പടര്‍ന്നു. പോലീസിന്‍റെ സമയോചിതമായ പ്രവര്‍ത്തനം മൂലം വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ സുകേഷ്, പ്രദീപ് കുമാര്‍, എസ്.സി.പി.ഒ തമ്പി, തുടങ്ങിയവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.