GOOD WORKS

പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റില്‍

പതിമൂന്നു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ പോലീസ് പിടിയിലായി. ചവറ, പډന, ദിനീഷ് ഭവനത്തില്‍ നാണു മകന്‍ ദേവദാസ് (61) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് പ്രതിയുടെ വീട്ടില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.  സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡന വിവരം മനസ്സിലാക്കിയ അധികൃതര്‍ സി.ഡബ്ല്യു.സി യെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഡബ്ല്യു.സി യുടെ നിര്‍ദ്ദേശാനുസരണം  പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.  ചവറ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യു.പി, എസ്.ഐ മാരായ നൗഫല്‍, ഗോപാലകൃഷ്ണന്‍ സിപിഓ മാരായ രാജേഷ്, അനു, ഉഷ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.