GOOD WORKS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പടുവയലില്‍ കിഴക്കതില്‍ സുധീര്‍ മകന്‍ അജ്മല്‍(20) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ അജ്മല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി എത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ ചവറ പോലീസ് സ്റ്റേഷനില്‍ നരഹത്യ ശ്രമത്തിന് കേസ് നിലവിലുണ്ട്. പെണ്‍കുട്ടിയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചവറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അജ്മലിനെ പിടികൂടിയത്.