GOOD WORKS

MDMA മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഈസ്റ്റ് കല്ലട :വില്പനയ്കായി MDMA മയക്കുമരുന്ന് ബാഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന കുണ്ടറ മുളവന സ്വദേശിയായ യുവാവ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും ഈസ്റ്റ് കല്ലട പോലീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ പിടിയിലായി. കുണ്ടറ തെറ്റിക്കുന്ന് നെസ്സി ഭവനിൽ സുധീഷ്കുമാർ മകൻ നീധീഷ് ആണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അറസ്റ്റിൽ ആയത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മഞ്ജുലാൽ.എസ്, കൊല്ലം റൂറൽ DANSAF ടീമംഗങ്ങളായ എസ്.ഐ ശിവശങ്കരപ്പിള്ള, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, ദിലീപ് എസ്, ബിജോ അലക്സാണ്ടർ, സി.പി.ഒ സുനിൽ എസ്, ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ എസ്.ഐ ബാബുകുട്ടകുറുപ്പ്, എസ്.ഐ സഹദേവൻ ആചാരി, എ.എസ്.ഐ അജയൻ, എ.എസ്.ഐ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ അറസ്റ്റിലായ ഇയാളിൽ നിന്നും അതിമാരക മയക്കു മരുന്നായ MDMA കണ്ടെത്തുകയായിരുന്നു.