GOOD WORKS
ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. മയ്യനാട് പാലയത്ത് വീട്ടില്‍ ജഗതന്‍ മകന് ഉണ്ണി എന്ന ശ്യാം(57) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. മയ്യനാട് മാതൃകാ നഗറില്‍ സനുമോനെ ആണ് പ്രതി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സനുമോന്റെ സുഹൃത്തും പ്രതിയായ ശ്യാമും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ സനുമോന്‍ അതില്‍ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ വിരോധത്തില്‍ ശ്യാം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ പറയത്ത് മുക്കിന് സമീപം വച്ച് സനുമോനെ തടഞ്ഞ് നിര്‍ത്തി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും മര്‍ദ്ദനമേറ്റ് തറയില്‍ വീണ സനുമോനെ പ്രതി തോളിലും മുതുകത്തും തുടരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ സനുമോന്റെ തലയോട്ടിക്കും, മുഖത്തെ അസ്ഥിക്കും പൊട്ടലും, കണ്ണിന് ചതവും സംഭവിച്ചു. പരിക്കേറ്റ് അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുകയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, സക്കീര്‍ ഹുസൈന്, സിപിഓ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.