GOOD WORKS
യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി
എറിഞ്ഞ് പൊട്ടിച്ച മൊബൈൽഫോ ശരിയാക്കിതരണം എന്നാവാശ്യപ്പെട്ടതിന് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. പുന്തലത്താഴം പുലരി നഗർ 210 അജേഷ് ഭവനം വീട്ടിൽശശിധരൻ പിളള മകൻ പാക്കരൻ എന്നുവിളിക്കുന്ന അജേഷ് (32) ആണ് പോലീസ് പിടിയിലായത്. 20.08.2021 ഉച്ചയ്ക്ക് ഇയാൾ എറിഞ്ഞ് പൊട്ടിച്ച പതിനായിരംരൂപ വിലവരുന്ന മൊബൈൽഫോൺ ശരിയാക്കിതരണംഎന്നാവശ്യപ്പെട്ട പുന്തലത്താഴംസ്വദേശി രതി പി രാജിനെ ഇയാൾ അന്ന്‌വൈകുന്നേരം കൊച്ച് ഡീസന്റ്മുക്ക് സാരഥിജംഗ്ഷനിൽവച്ച് കത്തികൊണ്ട് വയറ്റിൽ രണ്ടിടത്തും തലയ്ക്ക് പുറകിലും കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ച രതി പി രാജിന്റെ മുറിവുകളിൽ 44 തയ്യൽ ഇടേണ്ടിവന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ എസ്സ്.ഐമാരായ അരുൺ ഷാ, വിനോദ്, അജിത്കുമാർ, എസ്.സി.പി.ഒ മാരായ മനോജ്, സുമേഷ്‌ബേബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.