GOOD WORKS

യുവാവിനെ തലക്കടിച്ച്‌ മാരകമായി പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്

യുവാവിന്‍റെ തലയോട്ടി അടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാളെ റിമാന്‍റ് ചെയ്തു. ഇരവിപുരം താന്നി ഫിഷര്‍മെന്‍ കോളനി ജോബി നിവാസില്‍ ജോയി മകന്‍ പ്രിന്‍സ് (ജോബിന്‍, 26) ആണ് പോലീസ് പിടിയിലായത്. ഇതേ കോളനി നിവാസിയായ ലേബി എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പ്രിന്‍സ് മുമ്പ് ലേബിയുടെ സഹോദരനെ ആക്രമിച്ചത് കോളനി നിവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പ്രതിയടങ്ങിയ സംഘം ആക്രമിച്ചത്. താന്നിയില്‍ വച്ച് ഇവര്‍ ലോബിയെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സമീപത്ത് കിടന്ന കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചതില്‍ ഇയാളുടെ തലയോട്ടിക്ക് പൊട്ടലും കണ്ണിന് പരിക്കും പറ്റുകയായിരുന്നു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ മേല്‍ നോട്ടത്തില്‍ പോലീസ് പ്രിന്‍സിനെ താന്നി കടപ്പുറത്ത് നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്സ്.ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ആന്‍റണി, എ.എസ്.ഐ ബൈജൂ സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.