GOOD WORKS

സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച് കേസിലെ പ്രതിയായ വ്യാപാരിക്ക് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച് കേസിലെ പ്രതിയായ വ്യാപാരിക്ക് 5 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പിൽ ലോറിയാനെ (ഇരിയപ്പൻ -58) ആണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ) പി മായാദേവി ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016 ജൂൺ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇരവിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബി,പങ്കജാക്ഷൻ ആണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പഹ്‌ളിക് പ്രോസിക്യൂട്ടർ സോജ തുളസീധർ, പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൾ ഹാജരായി