GOOD WORKS

ഏഴ് വയസുകാരിയോട് അതിക്രമം കാണിച്ച വയോധികന്‍ അറസ്റ്റില്‍.

ഏഴ് വയസുകാരിയോട് ലൈംഗീക അതിക്രമം കാണിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേവിള സൗഹൃദ നഗര്‍ 217, ഗീതാ ഭവനത്തില്‍ നടേശന്‍ ആശാരി മകന്‍ വേലപ്പന്‍ (65) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിക്ക് പരിചയമുളള ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലായെന്ന് മനസിലാക്കി വീട്ടിലെത്തി പെണ്‍കുട്ടിയെ കടന്ന് പിടിച്ചു. പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചത്തോടെ ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇയാള്‍ ഉപദ്രവിച്ചത് പെണ്‍കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വയോധികനെ സംബന്ധിച്ച് വ്യക്തത വരുത്തിയ പോലീസ് തനിച്ച് കഴിയുന്ന ഇയാളെ വീട്ടില്‍ നിന്നും പിടികൂടി. ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.വി.വി യുടെ നേതൃത്വത്തില്‍ എസ്.ഐ അരുണ്‍ഷാ എ.എസ്.ഐമാരായ സുരേഷ്. രമാദേവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.