GOOD WORKS
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍

പെണ്‍കുട്ടിയെ വിവാവ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. ഇരവിപുരം വാളത്തുംഗല്‍ തോട്ടുംകര വീട്ടില്‍ മോഹനന്‍ മകന്‍ അനന്തു(27) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. പ്രതി സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പല ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് വിവാഹ ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്‍മാറിയതില്‍ പെണ്‍കുട്ടി ഇരവിപുരം പോലീസിന് പരാതി നല്‍കുകയായിരുന്നു. കൊല്ലം എസിപി അഭിലാഷ്.എ യുടെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്പെക്ടര്‍ അജിത് എസ്.ഐ മാരായ വിഷ്ണു, വിനോദ്, സുനില്‍ എസ്.സിപിഒ ആശാമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.