GOOD WORKS

ARREST OF AN ACCUSED

    സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. .ഫറോക്ക് കള്ളിക്കൂടം സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതിനെ(22) യാണ് ഫറോക്ക് പോലീസ് സമയോചിതമായ ഇടപെടലുകളിലൂടെ 23-06-2022 തീയ്യതി വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. 22-06-2022 തീയ്യതി വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. POCSO നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാ‍ാജരാക്കി. ഫറോക്ക് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ.ഷുഹൈബ്.കെ എന്നവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ കണ്ടെത്തിയത്.