GOOD WORKS

ആഡംബര പ്രാവുകളെ മോഷ്ടിച്ചയാൾ പിടിയിൽ

 ആഡംബര പ്രാവുകളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്നയാളെ പോലീസ് പിടികൂടി. തൃക്കോവിൽവട്ടം തട്ടാർകോണം മനക്കര അമ്പലത്തിന് സമീപം മരുതൂർമേലതിൽ അനന്ദു കൃഷ്ണൻ 19 പിടിയിലായത്. ഇയാൾപ്പെട്ട സംഘം കൽക്കുളം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെമീർഖാൻ വളർത്തുന്ന പത്ത് പ്രാവുകളെയാണ് മോഷ്ടിച്ചത്. ആറ് പ്രാവുകളെ ഇയാൾ വിൽപ്പന നടത്തിയ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ശ്ീനാഥ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, ജിജോ, സുനിൽകുമാർ, സി.പി.ഒ ദീപു ഡേവിഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.