GOOD WORKS
വീട്ടമ്മയെ ദേഹോപദ്രവം ചെയ്ത് മാനഹാനി വരുത്തിയ ആൾ അറസ്റ്റിൽ
വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനി വരുത്തിയ ആളെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ ശാസ്താ നഗർ 41 ആനന്ദ വിലാസത്തിൽ നാസറുദ്ധീൻ മകൻ സക്കീർ ഹുസൈൻ 32 ആണ് രണ്ടാം കുറ്റിയിൽ നിന്നും കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. രണ്ടാം കുറ്റി മാർക്കറ്റിൽ ചീനി കച്ചവടം ചെയുന്ന ഇയാൾ പുതിയതായി കോഴി കച്ചവടം ആരംഭിക്കുന്നതിനു അടഞ്ഞു കിടന്ന കട കുത്തി തുറന്ന വിവരം പരാതിക്കാരി കട ഉടമയെ അറിയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചു മാനഹാനിപ്പെടുത്തിയത്. തുടർന്ന് വീട്ടമ്മ കിളികൊല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ വിനോദ് കെ, എസ്‌ഐ അനീഷ് എപി, എഎസ് ഐ സജീലാ എസ്, എസ്‌സിപിഓ സജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു