GOOD WORKS

വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന ഗഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയില്‍

വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന ഗഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയിലായി. അയത്തില്‍ പഞ്ചായത്തുവിളയില്‍ വീട്ടില്‍ നിസാമുദീന്‍ മകന്‍ അനസ്(30), കൊറ്റംകര കുറ്റിവിള വീട്ടില്‍ ദിലീപ് മകന്‍ അല്‍അമീന്‍(30), വടക്കേവിള പുന്തലത്താഴം ചരുവിള വീട്ടില്‍ ജയസിംഗ് മകന്‍ ധനേഷ് (30), കിളികൊല്ലൂര്‍ കാട്ടുവിള വയലില്‍ പുത്തന്‍വീട്ടില്‍ (ബിന്‍ഷാ മന്‍സില്‍) നിന്നും നെടുമ്പന കുളപ്പാടം മഞ്ഞക്കുഴി തൈക്കാവിന് സമീപം താമസിക്കുന്ന ഹുസൈന്‍ മകന്‍ മാഹീന്‍(32), കൊറ്റംകര തെറ്റിച്ചിറ വയലില്‍ പുത്തന്‍വീട്ടില്‍ നൗഷാദ് മകന്‍ നാദിര്‍ഷാ(25) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി അഡിഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശിയുടെ മേല്‍നോട്ടത്തില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. കിളികൊല്ലൂര്‍ കുറ്റിച്ചിറ റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 4.3 കിലോഗ്രാം ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ കേന്ദ്രീകരിച്ച് ചില്ലറ  വില്‍പ്പനയ്ക്കായി കാറില്‍ കടത്തികൊണ്ട് വന്ന ഗഞ്ചാവാണ് ജില്ലാ ഡാന്‍സാഫ് ടീമും കിളികൊല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഗഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കിളികൊല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്സ്.ഐ കണ്ണന്‍, എസ്.ഐ സത്യരാജ് ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ സീനു, സജു, മനു, രിപു, രതീഷ്, സി.പി.ഒ ഷാജി, അജയഘോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.