GOOD WORKS
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി
2015 മുതൽ കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ചേരിയിൽ ചമ്പക്കുളത്ത് നക്ഷത്രനഗർ 67 ൽ സജോ ഭവനത്തിൽ സജീവിന്റെ മകൻ സച്ചു എന്ന് വിളിക്കുന്ന സജിൻ(27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. 2015 മുതൽ 2022 വരെ തുടർച്ചയായി പത്ത് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. 2016-ൽ കിളികൊല്ലൂർ സ്റ്റേഷനിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനും, 2017 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ നരഹത്യാശ്രമത്തിനും, ഇരവിപുരം സ്റ്റേഷനിൽ കൊലപാതകത്തിനും, 2018 ൽ കൊല്ലം ഇസ്റ്റ് സ്റ്റേഷനിൽ കവർച്ചാ നടത്തിയതിനും കിളികൊല്ലൂർ സ്റ്റേഷനിൽ നരഹത്യാശ്രമത്തിനും മാനഭംഗപ്പടുത്തിയതിനും, 2019 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ രണ്ട് നരഹത്യാശ്രമത്തിനും 2020 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ മാരകായുധം ഉപയോഗിച്ചുള്ള നരഹത്യാശ്രമത്തിനും 2021 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ വധശ്രമത്തിനും 2022 ൽ ഇരവിപുരം സ്റ്റേഷനിൽ മാരകായുധം ഉപയോഗിച്ച് അക്രമിച്ച് നരഹത്യാശ്രമം നടത്തിയതിനും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ സജിൻ പ്രതിയാണ്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീൺ ഐ.എ.എസ്സ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അനീഷ്.എ.പി, സുധീർ, സിപിഒ മാരായ അനീഷ്, ശിവകുമാർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.