GOOD WORKS

എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. കിളികൊല്ലൂർ കല്ലുംതാഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻ വീട്ടിൽ മൻസൂർ മകൻ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ(21), കല്ലുംതാഴം പാൽകുളങ്ങര കാവടി നഗർ മനീക്ഷ വീട്ടിൽ അനിൽകുമാർ മകൻ അവിനാശ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗറിൽ
ഉദയമന്ദിരം വീട്ടിൽ ശശിധരൻ പിള്ള മകൻ അഖിൽ ശശിധരൻ(22) എന്നിവരെയാണ്
കിളികൊല്ലൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്യ്തത്. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ
സ്കൂൾ കോളജ് വിദ്ധാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായി ചെറിയ പയ്ക്കറ്റുകളിലാക്കി ശേഖരിച്ചുവച്ചിരുന്ന 23 ഗ്രാം എം.ഡി.എം.എ ആണ് ഇവരിൽ
നിന്നും പിടിച്ചെടുത്തത്. കരിക്കോട് പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിവരികയായിരുന്നു. സമീപത്തെ പ്രൊഫഷണൽ
കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കരിക്കോട് തന്നെയുള്ള സ്വകാര്യ ലോഡ്ജ് ഇതിനായി സംഘം തെരഞ്ഞെടുത്തത്.
കൊല്ലം സിറ്റി പോലീസ് ജില്ലയിലെ മയക്കുമരുന്ന് വ്യാപനത്തെപറ്റി കൊല്ലം സിറ്റി
പോലീസ് മേധാവി മെറിൻ ജോസഫ് എെ.പി.എസ് ന്റെ നിർദ്ദേശപ്രകാരം സിറ്റി കൈ്രം
ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആന്റി നർക്കോട്ടിക്ക്
സംഘം നടത്തിവന്ന രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസും
ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇൗ
സംഘത്തെ പിടികൂടാൻ ആയത്. ഒാണാഘോഷ പരിപാടികളിലും, രാത്രികാല
ആഘോഷങ്ങൾക്കും, ഡി.ജെ പാർട്ടികൾക്കും, മറ്റ് ആഘോഷ പരിപാടികൾക്കും മയക്ക് മരുന്ന്
വിതരണം ചെയ്യാൻ സംഘം പദ്ധതി ഇട്ടിരുന്നു. സ്ത്രീകളെ മറയാക്കി ആഡംബര ബൈക്കുകളിലും കാറുകളിലും കറങ്ങിനടന്ന് ആവശ്യക്കാരെ കണ്ടെത്തി മയക്ക്മരുന്ന് എത്തിച്ച്
നൽകുന്നതായിരുന്നു ഇവരുടെ രീതി. ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ്

എം.ഡി.എം.എ. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഇത്. തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന
അവസ്ഥയിലേക്ക് എത്തിക്കുന്നതാണ് ഇൗ മാരക ലഹരി. ശരീരത്തിന്റെ താപനിലയും, രക്തസമ്മർദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ ഇതിന്റെ ഉപയോഗം കാരണമാകാം. മാരകമായ ഇൗ ലഹരി മരുന്ന്
ഉപയോഗിക്കുന്നതിൽ സ്ത്രീകളും, യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെന്നു.
പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതിനും
ഇത് വ്യപകമായി ഉപയോഗിക്കുന്നു. ഇതിന്റെ അരഗ്രാമിന്റെ ഉപയോഗം പോലും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സിറ്റി കൈ്രം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ് കെ, എസ്.എെ
മാരായ അനീഷ് എ.പി, സ്വാതി, ലഗേഷ്കുമാർ, ജയൻ കെ സക്കറിയ, സ്പെഷ്യൽ ബ്രാഞ്ച് എസ്.എെ ജയകുമാർ, എ.എസ്.എെ മനോജ്കുമാർ, സിപിഒാ മാരായ ഷൺമുഖദാസ്,
സാജു, അനീഷ്,മണികണ്ഠൻ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.എെ ബൈജു പി ജെറോം, സി,പി,ഒാ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാന്റ്
ചെയ്തു.