GOOD WORKS

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസ് പിടിയില്‍.

പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് സഭ്യതയ്ക്ക് നിരക്കാതെ പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ശിവാനന്ദന്‍ മകന്‍ ബിജൂ (39) ആണ് പോലീസ് പിടിയിലായത്. കൂട്ടുകാരികള്‍ക്കൊപ്പം വനിത ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് മാനഹാനിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ച് പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞ് വച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയന്‍ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാന്‍റ് ചെയ്തത്.