GOOD WORKS
ആഡംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷ്ടിച്ച പതിനെട്ട്കാരൻ പിടിയിൽ
പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ ശിവപ്രസാദ് മകൻ പ്രണവ് (18) ആണ്
പോലീസ് പിടിയിലായത്. പൂട്ടി സൂക്ഷിച്ചിരുന്ന ബൈക്കിന്റെ പൂട്ട് അറുത്ത്മാറ്റിയാണ് ഇയാൾ മോഷണം നടത്തിയത്. ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിന് വേണ്ടി പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും റോഡിലെ സുരക്ഷാ ക്യാമറകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ബൈക്ക് മോഷണത്തെ സംബന്ധിച്ച് ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ മനസിലാക്കിയാണ് ഇയാൾ മോഷണം നടത്തിയത്. എന്നാൽ പോലീസിന്റെ സമർത്ഥമായ നീക്കത്തിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.