GOOD WORKS
ട്രാൻസ് ജെൻഡറെ പൊതുസ്ഥലത്ത് വച്ച് ആക്രമിച്ചയാൾ പോലീസ് പിടിയിൽ
ട്രാൻസ് വുമണിനെ പരസ്യമായി ആക്ഷേപിക്കുകയും മാനഹാനി വരുത്തുകയും ചെയ്തയാൾ പോലീസ് പിടിയിലായി. കൊല്ലം പളളിത്തോട്ടം ജോനകപ്പുറം ജെ.ആ.എ നഗർ 35 നൗഷാദ് മൻസിലിൽ നിന്നും കിളികൊല്ലൂർ കൊച്ചുകുളം മണലിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കു ഷൗക്കത്ത് മകൻ ഷെഫീക്ക് (23) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 22 വൈകുരേം അയത്തിൽ ജംഗ്ഷന് വടക്ക് വശം റോഡ് സൈഡിൽ വച്ച് ഇയാൾ ട്രാൻസ് വുമണിനെ പിടിച്ച് നിർത്തി ഫോ നമ്പർ ചോദിച്ചത് ഇവർ നൽകാൻ തയ്യാറാകാതിരു വിരോധത്തിൽ ഇവരെ കടന്ന് പിടിച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇവർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും കേസ് രജിസ്റ്റർ ചെയ്യ്തു. പോലീസ് അന്വേഷിക്കുതറിഞ്ഞ് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം അയത്തിൽ നിന്നും പിടികൂടുകയായിരുന്നു, ഇയാൾ കൊലപാതക കേസിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞ് വരുയാളാണ്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അനീഷ്.എ.പി, എ.എസ്സ്.ഐ മാരായ പ്രകാശ് ചന്ദ്രൻ, ലതിക, ജിജൂ, സുനിൽകുമാർ സി.പി.ഓ മാരായ സാജ്, സാജൻ എിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.