GOOD WORKS

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

വീടുകളിൽ നിന്നും ബൈക്ക് മോഷണം നടത്തിയ  രാപ്പാടി ജഗൻ എന്ന് വിളിക്കുന്ന ഷൈനൻ 36/23, S/o സത്യൻ, പാണ്ടികശാലക്കൽ വീട്, വാകടപ്പുറം, എടവിലങ്ങ് വില്ലേജ് എന്നയാളാണ് അറസ്റ്റിലായത്. കാര തട്ടുംകടവിലുള്ള വീടുകളിൽ നിന്നും  മോട്ടോർസൈക്കിളുകൾ മോഷണം ചെയ്ത കാര്യത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് വീടുകളിൽ നിന്ന് സ്ക്രീകളുടെ അടിവസ്ത്രവും, താക്കോലുകളോട് കൂടിയ ബൈക്കുകളും മോഷ്ടിക്കുന്നതാണ് ടിയാന്റെ രീതി. സ്ത്രീകളോട് നഗ്നതാ പ്രദർശനം നടത്തിയ കാര്യത്തിന് ടിയാനെതിരെ മറ്റൊരു കേസും നിലവിലുണ്ട്.