GOOD WORKS

കുപ്രസിദ്ധ ഗുണ്ടയായ കാക്ക സിനോജ് കാപ്പ പ്രകാരം അറസ്റ്റിൽ

കൊടുങ്ങല്ലൂർ  പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും,  നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ അഴിക്കോട് ലൈറ്റ് ഹൌസ്   സ്വദേശി കരിച്ചിലവീട്ടിൽ വീട്ടിൽ  സിനോജ്  എന്നയാളെ   കാപ്പ ചുമത്തി തടങ്കലിലാക്കി. വധശ്രമം  ഉൾപ്പടെ പതിനെട്ടോളം  ക്രിമിനൽ  കേസ്സുകളിൽ  പ്രതിയാണ്.  വധശ്രമം, കവർച്ച, വ്യാജ മദ്യവില്പന, മുക്ക് പണ്ടം  പണയം വെക്കൽ   തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ    സ്ഥിരമായി  ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീമതി.ഐശ്യര്യ ഡോംഗ്രെ IPS നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ.കൃഷ്ണ തേജാ IAS ആണ് കാപ്പ നിയമ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ER ബൈജുവിന്റ നേതൃത്വത്തിൽ എസ് ഐമാരായ ഹരോൾഡ് ജോർജ്, രവികുമാർ, ആന്റണി ജിംബിൾ
SCP0 മാരായ രാജൻ CT, പ്രവീൺ താമരക്കുളം, ഡേവീസ് CP0 സുനിൽ കുമാർ  എന്നിവർ ചേർന്നാണ് സിനോജിനെ അറസ്റ്റ് ചെയ്തത്