GOOD WORKS
‘Grindr’ ഡേറ്റിംങ്ങ് ആപ്ലികേഷൻ വഴി പരിചയപ്പെടുന്നവരിൽ നിന്നും മൊബൈൽ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ
28.05.2023 തിയ്യതി 13.10 മണിക്ക് കൊടുങ്ങല്ലൂർ ഇന്ദ്രപ്രസ്ഥം ബാറിന്റെ കോമ്പൌണ്ടിൽ വച്ച് യുവാവിന്റെ മൊബൈൽഫോൺ മോഷ്ടിച്ച അജ്മൽ 28/23, S/o മാഹിൻ, പുതുവൽപുരയിടം വീട്, കോട്ടപ്പുറം, മേത്തല വില്ലേജ് , അഖിൽ 29/23, S/o നന്ദകുമാർ, വാലത്തറ വീട്, ചാപ്പാറ, പുല്ലൂറ്റ് വില്ലേജ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത് . gay, bisexual, transgender, and queer കമ്യൂണിറ്റിയിൽപ്പെടുന്നവർ ഉപയോഗിച്ചുവരുന്ന Grindr എന്ന ഓൺലൈൻ ഡേറ്റിംങ്ങ് ആപ്ലികേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തി, അവരിൽ നിന്നും മൊബൈൽഫോൺ താൽകാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് വാങ്ങി മൊബൈൽഫോണുമായി കടന്നുകളയുന്ന സംഘമാണ് അറസ്റ്റിലായത്. ഇപ്രകാരം പരിചയപ്പെട്ട പരാതിക്കാരനെ പ്രതികൾ ഇന്ദ്രപ്രസ്ഥം ബാറിൽ റൂം എടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മൊബൈൽഫോൺ ഉപയോഗിക്കാനായി വാങ്ങിയശേഷം അവിടെ നിന്നും കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്.