GOOD WORKS
പോലീസ് കരങ്ങളിലൂടെ ജീവിതത്തിലേക്ക് നടന്നുകയറി അർജുൻ....
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ
സബ് ഇൻസ്പെക്ടർ ജയ്സന്റെയും
സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷിന്റെയും സിവിൽ പോലീസ് ഓഫീസർ ഗിരീഷിന്റെയും
സമയോചിതമായ ഇടപെടലിലൂടെ
ജീവിതത്തിലേക്ക് നടന്നു കയറിയ ആശ്വാസത്തിലാണ്
കൊടുങ്ങല്ലൂർ കീത്തോളിയിലുള്ള
കളപ്പുരക്കൽ അർജുനും
മകനും.
ഇന്നലെ രാത്രി
കൊടുങ്ങല്ലൂർ തിയേറ്ററിൽ സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ്
ആറാം ക്ലാസുകാരനായ മകൻ അഭിനവ് കൃഷ്ണയോടൊപ്പം
നടന്ന് വീട്ടിലേക്ക് പോകവേയാണ്
അർജുന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഉടനെ മകൻ അഭിനവ് കൃഷ്ണ
ചേരമാൻ മസ്ജിദിന് മുൻവശം വാഹന പരിശോധന നടത്തിയിരുന്ന എസ് ഐ ജയ്സനോട് വിവരം പറഞ്ഞു.
പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ അർജുൻ റോഡിൽ കുഴഞ്ഞുവീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ജയ്സൺ
അർജുന് CPR നൽകി.
രോഗിയാണെങ്കിൽ പോലും
പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയാൽ ഉണ്ടാകാവുന്ന വരുംവരായ്കകളെ പറ്റി ചിന്തിക്കാതെ
ഒട്ടും സമയം കളയാതെ തന്നെ രോഗിയെ കൊടുങ്ങല്ലൂർ
എ ആർമെഡിക്കൽ സെൻററിൽ എത്തിച്ചു.
പോലീസ് നൽകിയ പ്രാഥമിക ശുശ്രൂഷയും
സമയം കളയാതെ ആശുപത്രിയിൽ എത്തിച്ചതുമാണ്
അർജുന്റെ ജീവൻ രക്ഷിച്ചത് എന്ന്
ഡോക്ടർമാർ പറഞ്ഞു.
അർജുന്റെ വീട്ടുകാരുമായി
ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും
ലഭിക്കാതിരുന്നതിനാൽ
കീത്തോളിയിൽ ഉള്ള വീട്ടിലെത്തി അച്ഛൻ വിശ്വനാഥനുമായി ആശുപത്രിയിലെത്തിയ
ശേഷമാണ് പോലീസ് സംഘം മടങ്ങിയത്