GOOD WORKS

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് ISO 9001 അംഗീകാരം

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് ISO 9001 സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
 09.11.2023 തിയ്യതി  രാവിലെ 10 മണിക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു ഇ.ആർ  ഐ എസ് ഒ 9001 സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.   ISO  9001 സർട്ടിഫിക്കേഷൻ എന്നത് സേവന ദാതാവ് നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്തുകയും അതു വഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ടതായ സേവനം നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേവന നിലവാരമാണ്.