GOOD WORKS

കഞ്ചാവ് കേസിൽ ജാമ്യത്തിലായിരുന്ന പ്രതി ആറ് കിലോ കഞ്ചാവുമായി പിടിയിൽ

കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതും, നിലവിൽ കഞ്ചാവ് കേസിൽ ഹൈക്കോടതി അപ്പീൽ ജാമ്യത്തിലുമായിരുന്ന മൈലം വില്ലേജിൽ പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ രാഘവൻ പിള്ള മകൻ 49 വയസുള്ള മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ ആണ് ആറ് കിലോ കഞ്ചാവുമായി കൊല്ലം റൂറൽ ഡാന്സാഫ് ടീമിന്റെ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി ഐ.പി.എസ് ന് കേരള പോലീസിന്റെ "യോദ്ധാവ്" വഴി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബിജു കുമാറിനെ കുറച്ച് ദിവസങ്ങളായി കൊല്ലം സി-ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ടിയാന്റെ വീടിനു സമീപം വെച്ച് ആറു കിലോ കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. ബിജുകുമാർ മുൻപ് കൊട്ടാരക്കര, ചടയമംഗലം പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് കേസിലും, കുന്നിക്കോട്, അഞ്ചൽ, പുത്തൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണകേസിലും, കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ അടിപിടി കേസിലും അറസ്റ്റിലായിട്ടുണ്ട്. കൊട്ടരക്കര ഐ.എസ്.എച്ച്.ഒ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസാഫ്

എസ്‌.ഐ അഭിലാഷ് പി, എസ്‌.ഐ അനികുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ, എസ്.സി.പി.ഒ സുനിൽ കുമാർ സി.പി.ഒ മാരായ സജുമോൻ റ്റി , അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്‌ളീറ്റസ് എന്നിവരും കൊട്ടരക്കര പോലീസ് സ്റ്റേഷൻ എസ്‌.ഐ മാരായ ഗോപകുമാർ, നൗഷാദ് സി.പി.ഒ സുരേഷ്, സി.പി.ഒ ശ്രീരാജ് എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആറ് കിലോ കഞ്ചാവുമായി ബിജു കുമാർ പിടിയിലാകുന്നത്. തുടർച്ചയായി കഞ്ചാവ് കേസിൽ പിടിയിലാകുന്ന ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.