GOOD WORKS

ജനമൈത്രി ബീറ്റ് ഓഫിസർമാർക്കായി ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിലേക്കായി ക്ലാസ് നടത്തി

കൊട്ടാരക്കര: യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന രാസ ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിലേക്ക് കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ ജനമൈത്രി ബീറ്റ് ഓഫിസർമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. കൊല്ലം റൂറൽ എസ്.പി കെ.ബി രവി ഐ.പി.സ് ക്ലാസ് ഉദ്ഘടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ സുരേഷ് ക്ലാസ്സെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ ഷൈനു തോമസ്, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ് എന്നിവർ  പങ്കെടുത്തു.