GOOD WORKS

ആന്ധ്രയിൽ നിന്നും നാല് കിലോ കഞ്ചാവുമായി എത്തിയ 59 വയസുകാരൻ അറസ്റ്റിൽ

കൊട്ടാരക്കര: ആന്ധ്രയിൽ നിന്നും വില്പനയ്ക്കും വിതരണത്തിനുമായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി വെളിയം വില്ലേജിൽ ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളിൽ വീട്ടിൽ ചെല്ലപ്പൻ പിള്ള മകൻ 59  വയസുള്ള വിശ്വനാഥനെ കൊല്ലം റൂറൽ ഡാന്സാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവി IPS ന് ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചിറങ്ങിയ പ്രതി പല പ്രാവശ്യം ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്നതിന് പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുന്ന ഇയാൾ ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പനയ്ക്കായി കൊണ്ട് വരുമ്പോളാണ്  കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ വച്ചു പിടിയിലായത്. കൊട്ടാരക്കര ഡി.വൈ.എസ്.പി  സുരേഷ് ആർ ന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോൺ എസ്.ഐ മാരായ ദീപു, പൊന്നച്ചൻ, സി.പി.ഒ  കിരൺ കൊല്ലം റൂറൽ ഡാൻസാഫ്‌ അംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധകൃഷ്ണപിള്ള,  സി.പി.ഒ മാരായ അഭിലാഷ് പി.എസ്, ദിലീപ്. എസ്, എസ്.സി.പി.ഒ  സുനിൽ. ആർ, സി.പി.ഒ ജിജിസനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.