GOOD WORKS

FLOOD RELIEF

കോട്ടയം ഈസ്റ്റ്‌ പോലീസ്‌ സ്റേഷന്‍ പരിധിയിലുള്ള പൊന്‍പള്ളി എന്ന സ്ഥലത്ത്‌ നിന്നും ഗര്‍ഭിണിയായ യുവതി താമസിക്കുന്ന വീട് വെള്ളത്തില്‍ ചുറ്റപ്പെട്ട വിവരം അറിഞ്ഞ് സ്റ്റേഷനിലെ സി പി ഓ മാരായ അനീഷ്‌ , സുരേഷ് എന്നിവരെയും കൂട്ടി  ഒന്നര കിലോമീറ്ററോളം നീന്തി   ടി വീട്ടിലെത്തി ബിന്‍സി റോജി , കരിമ്പനത് തറ  എന്ന ഒന്‍പതു മാസം ഗര്‍ഭിണിയായ യുവതിയെയും ടിയാലുറെ അഞ്ചു വയസ്സുമാത്രം പ്രായമായ നതാലിയ , മൂന്നു വയസ്സ് പ്രായമുള്ള അതാനിയന്‍ എന്നീ കുട്ടികളെയും ചെറിയ ഡിങ്കിയില്‍ കയറ്റി രക്ഷപെടുത്താനിടയായതും കൊശമറ്റം ഭാഗത്ത്‌ നിന്നും രക്ഷപെടുത്തിയ ആളുകളെ താമസിപ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറാന്‍ തുടങ്ങിയ സമയം അവിടെയെത്തി തല്‍സമയം അതുവഴി വന്ന ബഹു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ M L A  അവര്‍കള്‍ സഞ്ചരിച്ച വള്ളത്തില്‍  ടി ക്യാമ്പില്‍ കഴിഞ്ഞു വന്നിരുന്ന നൂറോളം വരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകളെ കരക്കെച്ചും  കൊശമറ്റം ദുരിതാശ്വാസ ക്യാമ്പില്‍ ആറുമാസം  ഗര്‍ഭിണിയായ യുവതിക്ക് കഠിനമായ വയര്‍ വേദന അനുഭവപ്പെട്ടതായി അറിഞ്ഞതിനെ തുടര്‍ന്ന് അടിയന്തിരമായി അപ്പോള്‍ ലഭിച്ച കൊതുമ്പു വള്ളത്തില്‍ അവിടെയെത്തി ടിയാളെ വള്ളത്തില്‍ കയറ്റി കരക്കെത്തിച്ചു രക്ഷപെടുത്തുകയും ചെയ്തതിലേക്കും കോട്ടയം ഈസ്റ്റ്‌ പോലീസ്‌ സ്റേഷന്‍ സേനാംഗങ്ങളായ ഇതോടൊപ്പം  പേര് വിവരം നല്കിയിട്ടുള്ള സേനാംഗങ്ങള്‍ക്ക്‌  അര്‍ഹമായ റിവാര്‍ഡ്‌ അനുവദിച്ച നല്‍കുന്നതിലേക്ക് ശുപാര്‍ശ ചെയ്യുന്നു