GOOD WORKS
കട്ടൻബസാർ കൊലപാതക കേസ്സിലെ പ്രതി നബ്ബ മാലിക് അറസ്റ്റിൽ
26-09-2019 തിയ്യതി പി വെമ്പല്ലൂർ ചന്ദനയിലുള്ള ബിജിത്ത് 27 വയസ്സ് എന്നയാളെ പണം കടം ചോദിച്ചതുമായി ബന്ധപ്പെട്ട വഴക്കിനിടെ കുത്തി കൊലപ്പെടുത്തുകയും, ശേഷം മൃതദേഹം ബ്ലാങ്കെറ്റിൽ പൊതിഞ്ഞ് കെട്ടി കുറ്റി ചെടികൾക്കിടയിൽ ഒളിപ്പിച്ച ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാളായ നബ്ബ മാലിക് എന്നയാളെ ഒഡീഷയിൽ നിന്നും എസ്.ഐ വിമലും, സി.പി.ഒ ആൻറണി എന്നിവർ ചേർന്നാണ് സാഹസികമായി പിടികൂടിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.