GOOD WORKS
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി പോക്‌സോ പ്രകാരം അറസ്റ്റിൽ
യുവാവിനെ ഉപദ്രവിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്സിൽ ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്യ്തു. ഇരവിപുരം തട്ടാമല മൈകി നഗർ-15 കടറ്റം പള്ളി വീട്ടിൽ ഫത്തഹ് മകൻ സെയ്ദലി (22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ 23.03.2022 വൈകിട്ട് ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന തെക്കേവിള വില്ലേജിൽ ലക്ഷ്മി നഗർ-35 ദിലീപ് ഭവനിൽ ഗോകുൽ വിജയകുമാറിനെ മുൻ വിരോധത്താൽ സെയ്ദലിയും കൂടെ ഉണ്ടായിരുന്ന രണ്ടു പേരും ചേർന്ന് തടഞ്ഞ് നിർത്തി ചവിട്ടി താഴെയിടുകയും, ചവിട്ടിയും ഇടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചും പരിക്കേൽപ്പിക്കുകയും ചെയ്യ്തു. സെയ്ദലി കൈയ്യിൽ കരുതിയിരുന്ന താക്കോൽ കൊണ്ട് ആവലാതിക്കാരന്റെ കണ്ണിൽ ഇടിച്ചതിൽ വച്ച് സമീപത്തെ അസ്തിക്ക് പൊട്ടൽ സംഭവിച്ചും ഗുരുതരമായി പരിക്കേറ്റു. ഗോകുൽ വിജയകുമാറിന്റെ പരാതിയിൽ ഇരവിപുരം പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. പ്രതി സെയ്ദലി ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സംഭവ ശേഷം മുങ്ങിയ പ്രതി തിരികെ നാട്ടിൽ എത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ അരുൺഷാ, ജയേഷ്, എഎസ്‌ഐ ഷാജി സിപിഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്തു