GOOD WORKS
മോഷ്ടാവ് പോലീസ് പട്രോളിംഗ് സംഘത്തിന്‍റെ പിടിയില്‍
വീട്ടു വളപ്പില്‍ സുക്ഷിച്ചിരുന്ന ഒട്ട് പാത്രങ്ങളും ഉപകരണങ്ങളും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. പള്ളിത്തോട്ടം വലിയകടചേരിയില്‍ തങ്ങളഴികത്ത് റഹീം മകന്‍ ഹാരിസ്(32) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ സംശയാസ്പദമായി കണ്ട ഇയാളെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘമാണ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഒട്ട് പാത്രങ്ങളും വിളക്കുകളും കിണ്ടി, മണി മുതലായവ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പള്ളിത്തോട്ടം കൗമുദി നഗറിലെ രമേശിന്‍റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണ് ഇവയെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പ്രതിയെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നിര്‍ദ്ദേശാനുസരണം എ.എസ്.ഐ സന്തോഷ്, എസ്.സിപിഒ അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.